ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം.

കോട്ടയം:വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക്  പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സി.വി. 

ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന്  പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ.

വീട്ടിൽ മുൻ 10-ആം വാർഡ് മെംബറായ 70 വയസ്സുള്ള  ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ ജോസഫിനോട്  സംസാരിക്കുന്നതിനിടയിൽ വയോധികയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസ്സിലാവുകയും,ഉടൻ ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറയുകയും,

ഇതിനുവേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന്  വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ നമുക്ക് പോകാം എന്ന് ഉദ്യോഗസ്ഥൻ പറയുകയും തുടർന്ന് ഉദ്യോഗസ്ഥൻ വന്ന ബൈക്ക് അവിടെ വച്ച്  അവിടെ കിടന്നിരുന്ന കാറിന്റെ കീ മേടിച്ച്  സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആകാതിരിക്കുകയും തുടർന്ന് അല്പനേരം പണിപെട്ട് വാഹനം സ്റ്റാർട്ട് ആക്കി വയോധികയെ  ഉടനടി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

വയോധികയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിനു ശേഷം  ആശുപത്രിയിൽ ഉണ്ടായിരുന്ന  പോലീസ് ഉദ്യോഗസ്ഥൻ രാത്രിയിൽ വയോധികയുടെ ബന്ധുക്കൾ എത്തി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

പോലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !