തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി റിപ്പോർട്ട്. ആദ്യത്തെ കപ്പൽ ചൈനയിൽ നിന്നും സെപ്തംബറോടെയാണ് തുറമുഖത്ത് എത്തിച്ചേരുക.
നിലവിൽ, നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ 54 ലക്ഷം ടൺ പാറ സംഭരിക്കുകയും, 49 ലക്ഷം ടൺ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനി 26 ലക്ഷം ടൺ പാറ കൂടി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സർക്കാരിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്.അടുത്ത വർഷം മെയ് മാസത്തോടെയാണ് പദ്ധതിയുടെ ഒന്നാം ഘട്ട കമ്മീഷൻ നടത്തുക. തുടർന്ന് മെയ് മുതൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. നിലവിൽ, പവർ സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
ഉദ്ഘാടനത്തിന് മുന്നോടിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിംഗ് സമ്മേളനം ഒക്ടോബർ ആദ്യവാരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.