ന്യൂഡൽഹി: Agniveer ഉദ്യോഗാര്‍ഥികള്‍ അറിയാന്‍, വ്യോമസേനയില്‍ ജോലിക്ക് അവസരം; 3500 അഗ്നിവീര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങള്‍ അറിയാം
അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷന് ടെസ്റ്റിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 മുതല്‍ അപേക്ഷാ പ്രക്രിയ ആരംഭിക്കും. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓഗസ്റ്റ് 17-നകം അപേക്ഷിക്കാം. 3500-ലധികം ഒഴിവുകളാണുള്ളത്.
അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ അവസരമുള്ളൂ, കൂടാതെ നാല് വര്‍ഷത്തെ നിര്‍ദിഷ്ട കാലയളവിലുടനീളം വിവാഹം കഴിക്കാനും പാടില്ല. പ്രസ്തുത കാലയളവില്‍ വിവാഹം കഴിക്കുന്നവരെ സര്‍വീസില്‍ നിന്ന് നീക്കും.
പ്രായപരിധി
എന്റോള്‍മെന്റ് തീയതിയില്‍ പരമാവധി 21 വയസാണ് പ്രായപരിധി. 2003 ജൂണ്‍ 27 നും 2006 ഡിസംബര്‍ 27 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് നല്‍കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പന്ത്രണ്ടാം ക്ലാസില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേകമായി 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയവര്‍ക്കും വൊക്കേഷണല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
ഇവര്‍ പത്താംക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ക്കായി വിജ്ഞാപനം പരിശോധിക്കുക.
ശമ്പള പാക്കേജ്
ഒന്നാം വര്‍ഷം - 30,000 രൂപ
രണ്ടാം വര്‍ഷം - 33,000 രൂപ
മൂന്നാം വര്‍ഷം - 36,500 രൂപ
നാലാം വര്‍ഷം - 40,000 രൂപ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന് ബോര്‍ഡ് (CASB) ടെസ്റ്റ്
ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് (PFT)
മെഡിക്കല്‍ ടെസ്റ്റ്
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റ് https://agnipathvayu(dot)cdac(dot)in സന്ദര്‍ശിക്കുക
* ഹോംപേജില്‍ ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
* അപേക്ഷാ ഫീസ് അടയ്ക്കുക.
* അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കുക
ഫീസ്
അപേക്ഷിക്കുന്നതിന്, എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 250 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഓണ്‍ലൈന്‍ മോഡ് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി നിക്ഷേപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.