ന്യൂഡല്‍ഹി: അപകീര്‍ത്തികേസ് സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചത് .പരാതിക്കാരനായ ബി.ജെ.പി എംഎല്‍എ പൂര്‍ണേഷ് മോദി തടസ ഹരജി നല്‍കിയിട്ടുണ്ട്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.
കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ എത്തിയത് . രാഹുല്‍ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയത്.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും.
വിധി സ്റ്റേ ചെയ്തില്ലെങ്കില്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള തടസമാകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. 'എല്ലാ കള്ളൻമാര്ക്കും മോദിയെന്ന് പേര് വരുന്നതെങ്ങനെ?' എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആധാരം.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.