തൃശൂര്‍ ഉൾപ്പെടെ ഏഴ് സീറ്റുകളിൽ മത്സരിക്കണമെന്ന് ബിഡിജഎസ്, നഡ്ഡയെ കണ്ട് തുഷാര്‍:

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.

എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ   സീറ്റുകളുടെ കാര്യത്തിലുമാണ് ചര്‍ച്ച നടത്തിയത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എത്തിക്കാനായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി തുഷാര്‍ നഡ്ഡയെ അറിയിച്ചു എന്നാണ് സൂചന.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റുകള്‍ കൂടാതെ അധിക സീറ്റുകള്‍ തുഷാര്‍ ആവശ്യപ്പെട്ടു. ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. വയനാട്, ചാലക്കുടി, തൃശൂര്‍, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ച സീറ്റുകള്‍. 

കഴിഞ്ഞതവണയും തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം വയനാട്ടിലേക്ക് മാറി. ബിജെപി വിജയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃശൂര്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !