ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഡൽഹി സാധാരണ നിലയിലേക്ക്. പ്രധാന പാതകളിലെ വെള്ളക്കെട്ട് നീങ്ങി തുടങ്ങി. വെള്ളം നീങ്ങിയതോടെ പലറോഡുകളും തുറന്നുകൊടുത്തു.
ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി.
എന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. ഇന്നലെ രാത്രിയോടെ യമുന നദിയിലെ ജലനിരപ്പ് 205.50 മീറ്ററിലേക്ക് എത്തിയിരുന്നു. അപകടനിലയായ് 205.33 മീറ്ററിന് മുകളില്‍ തന്നെ തുടരുന്നത് വെല്ലുവിളിയാകുന്നുണ്ട്. ഇന്നത്തോടെ അപകടനിലയ്ക്ക് താഴെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനാല്‍ രാജ്ഘട്ട്, ആടിഒ ഏരിയ, സലിംഘര്‍ അണ്ടര്‍ പാസ്, മുഖര്‍ജി നഗറിലെ ചില മേഖലകള്‍, യമുന ബസാര്‍, ഹകികത് നഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച വികാസ് മാര്‍ഗ് ഉള്‍പ്പടെയുള്ള റോഡുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.
പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. കൂടാതെ ആധാർ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി ക്യാമ്പുകൾ നടത്തുമെന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലൂടെ വസ്ത്രങ്ങളും പുസ്തങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിനാൾ പറഞ്ഞു. പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.