ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാര്‍ഗമാണ് വളര്‍ച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂഡല്‍ഹി: ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാര്‍ഗം വളര്‍ച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ.

സമ്പത്ത് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ തുടച്ചുനീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂഗോളത്തെ ആകമാനം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയില്‍ നിന്ന് ഇന്ത്യ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദ്വാരകയിലെ നൈപുണ്യ വികസന കേന്ദ്രത്തിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ലോക ബാങ്ക് മേധാവിയുടെ പരാമര്‍ശം.

ദാരിദ്ര്യത്തെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചു. സമ്ബദ് വ്യവസ്ഥയിലുണ്ടായ വളര്‍ച്ചയാണ് രാജ്യത്തെ, പട്ടിണിയില്‍ നിന്ന് മുക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഇന്ത്യയിലുണ്ടായതെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. 

അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി പൗരന്മാരാണ് പട്ടിണിയില്‍ നിന്ന് മുക്തമായത്. 'ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: അവലോകനം 2023' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കൊറോണ മഹാമാരി കാലത്ത് ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ലോകം പ്രതിസന്ധിയിലായത്. 

എന്നാല്‍ അപ്പോഴും ലോകരാജ്യങ്ങള്‍ക്ക് പോലും സഹായമെത്തിച്ചത് ഇന്ത്യയായിരുന്നു. അത്രമാത്രം വളര്‍ച്ചയാണ് രാജ്യം വളരെ കുറച്ച്‌ കാലം കൊണ്ട് കാഴ്ച വെച്ചത്. തൊഴിലവസരങ്ങളിലുണ്ടായ വര്‍ദ്ധനവാണ് വളര്‍ച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഹാമാരിയും കാലാവസ്ഥ വ്യതിയാനവും കടബാധ്യതയും പല രാജ്യങ്ങളിലും പട്ടിണിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇന്ത്യയെ ഇവയൊന്നും ബാധിക്കാതിരുന്നത് ഉയര്‍ന്ന വളര്‍ച്ചാ നിരക്കും തൊഴിലവസരവുമാണ്. 

ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയില്‍ ആണി തറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വളര്‍ച്ചയാണ്. മികച്ച തൊഴിലുകള്‍ പരിശീലിക്കാൻ അവസരം നല്‍കുമ്ബോള്‍ ഉദ്യോഗാര്‍ത്ഥിയ്‌ക്കൊപ്പം രാജ്യവും വളരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ വികസനത്തിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.- അജയ് ബംഗ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !