ന്യൂഡല്‍ഹി: ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാര്‍ഗം വളര്‍ച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ.
സമ്പത്ത് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ തുടച്ചുനീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂഗോളത്തെ ആകമാനം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയില്‍ നിന്ന് ഇന്ത്യ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദ്വാരകയിലെ നൈപുണ്യ വികസന കേന്ദ്രത്തിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ലോക ബാങ്ക് മേധാവിയുടെ പരാമര്‍ശം.ദാരിദ്ര്യത്തെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചു. സമ്ബദ് വ്യവസ്ഥയിലുണ്ടായ വളര്‍ച്ചയാണ് രാജ്യത്തെ, പട്ടിണിയില്‍ നിന്ന് മുക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഇന്ത്യയിലുണ്ടായതെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി പൗരന്മാരാണ് പട്ടിണിയില്‍ നിന്ന് മുക്തമായത്. 'ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: അവലോകനം 2023' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കൊറോണ മഹാമാരി കാലത്ത് ഏകദേശം രണ്ട് വര്‍ഷത്തോളമാണ് ലോകം പ്രതിസന്ധിയിലായത്.
എന്നാല്‍ അപ്പോഴും ലോകരാജ്യങ്ങള്‍ക്ക് പോലും സഹായമെത്തിച്ചത് ഇന്ത്യയായിരുന്നു. അത്രമാത്രം വളര്‍ച്ചയാണ് രാജ്യം വളരെ കുറച്ച് കാലം കൊണ്ട് കാഴ്ച വെച്ചത്. തൊഴിലവസരങ്ങളിലുണ്ടായ വര്‍ദ്ധനവാണ് വളര്‍ച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മഹാമാരിയും കാലാവസ്ഥ വ്യതിയാനവും കടബാധ്യതയും പല രാജ്യങ്ങളിലും പട്ടിണിയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇന്ത്യയെ ഇവയൊന്നും ബാധിക്കാതിരുന്നത് ഉയര്‍ന്ന വളര്‍ച്ചാ നിരക്കും തൊഴിലവസരവുമാണ്.
ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയില്‍ ആണി തറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വളര്‍ച്ചയാണ്. മികച്ച തൊഴിലുകള്‍ പരിശീലിക്കാൻ അവസരം നല്കുമ്ബോള് ഉദ്യോഗാര്ത്ഥിയ്ക്കൊപ്പം രാജ്യവും വളരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ വികസനത്തിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.- അജയ് ബംഗ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.