ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് ഡല്‍ഹിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം.
ഗീത കോളനിയില്‍ മേല്‍പ്പാലത്തിന് സമീപം വെട്ടിനുറുക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗീതാ കോളനിയില്‍ മേല്‍പ്പാലത്തിന് സമീപം കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് സമാനമായ നിലയില്‍ മറ്റൊരു കൊലപാതകം ഡല്‍ഹിയില്‍ സംഭവിച്ചത്. 27കാരിയായ ശ്രദ്ധയെ 35 കഷണങ്ങളാക്കി 18 ദിവസം കൊണ്ട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി അഫ്താബ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്.
ശ്രദ്ധയുടെ ചില ശരീര ഭാഗങ്ങള്‍ അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു. ശ്രദ്ധയെ തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തിച്ച് വികൃതമാക്കിയതായും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.