കേരളം: വന്ദേ സാധാരണ് ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വെ,കേരളത്തിലുള്‍പ്പെടെ സൂപ്പര്‍ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ, കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള വന്ദേ സാധാരണ് ട്രെയിനുകളുമായി ഇന്ത്യൻ റെയില്‍വെ.
വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും വന്ദേ ഭാരത് എസി ട്രെയിനുകളുടെത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്നും, സാധാരണക്കാരെ ഇന്ത്യൻ റെയില്‍വെ കയ്യൊഴിഞ്ഞെന്നുമുള്ള വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് നോണ്‍ എസി സൗകര്യങ്ങളുള്ള വന്ദേ സാധാരണ് ട്രെയിനുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
വന്ദേഭാരതിന്റെ അതേ വേഗതയില്‍ത്തന്നെ ഓടുമെങ്കിലും നോണ്‍ എസി കംപാര്‍ട്മെന്റുകളാണ് വന്ദേ സാധാരണില്‍ ഉണ്ടായിരിക്കുക. ഏതാനും കോച്ചുകളില്‍ റിസര്‍വേഷൻ സൗകര്യമുണ്ടാകും.
24 കോച്ചുകളാണ് വന്ദേ സാധാരണില്‍ ഉണ്ടാകുക.കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്ജിന് ഘടിപ്പിച്ചാണ് സര്‍വ്വീസ് നടത്തുക
സിസിടിവി ക്യാമറ, ബയോ വാക്വം ടോയ്ലറ്റ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റം, സീറ്റുകള്‍ക്ക് സമീപം ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളും വന്ദേ സാധാരണ് ട്രെയിനുകളില്‍ ഉണ്ടാകും.
കൂടാതെ യാത്രക്കാരുടെ സുരക്ഷ മുൻനിര്‍ത്തി ട്രെയിനില്‍ ഓരോ കോച്ചിലും ഒന്നിലധികം സിസിടിവി ക്യാമറകള്‍ ഉണ്ടായിരിക്കും.
വന്ദേഭാരതിലേത് പോലെയുള്ള ഓട്ടോമാറ്റിക് ഡോര്‍ സംവിധാനവും ട്രെയിനിലുണ്ടാകും. ഓട്ടോമാറ്റിക് വാതിലോടുകൂടിയ ആദ്യ നോണ്‍ എസി ട്രെയിനാകും വന്ദേ സാധാരണ്.
65 കോടി രൂപ ചെലവിലാണ് ട്രെയിനുകള്‍ നിര്‍മ്മിക്കുക. ചെന്നെയിലെ ഐസിഎഫിലാണ് ട്രെയിൻ നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്ദേസാധരൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ സാധാരണ നിരക്കായിരിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം .അടുത്ത ആറ് മാസത്തിനുള്ളില്‍ ആദ്യ റേക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.