മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു

ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന്‍ വീട്ട്ടിസ്ഥലം വിട്ടു.

ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണണര്‍ ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.

പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്‌കര്‍ (61) ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ശരത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വയോധികരായ ദമ്പതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല. ശരത്ത് മാതാപിതാക്കള്‍ക്കൊപ്പവും മൂത്തസഹോദരന്‍ സജിത്ത് സമീപസ്ഥലത്തുമാണ് താമസം.

സജിത്ത് മാതാതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്.

മരിച്ച ശാന്ത വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നെന്നും ഭര്‍ത്താവ് ഭാസ്‌കര്‍ കാന്റീനിലെ ക്യാഷറായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉള്ളാല്‍ സ്വദേശികളായ കുടുംബം 12 വര്‍ഷം മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. ശരത്തും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !