സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷയില്‍ അത്യുഗ്രന്‍ സമ്പാദ്യപദ്ധതി; അവതരിപ്പിച്ച്‌ ബാങ്ക് ഓഫ് ബറോഡയും

മഹിളാ സമ്മാൻ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എംഎസ്‌എസ്സി) പദ്ധതി ആരംഭിച്ച്‌ ബാങ്ക് ഓഫ് ബറോഡയും. 

രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സമ്ബാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സര്‍ക്കാര്‍ സമ്ബാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റ്.

കനറ ബാങ്കിനും, ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ശേഷം, പോസ്റ്റ് ഓഫീസിനൊപ്പം ഈ സൗകര്യം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.

പദ്ധതിയില്‍ ആര്‍ക്കൊക്കെ നിക്ഷേപം തുടങ്ങാം.

2023-24 ലെ കേന്ദ്ര ബജറ്റിലാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ചെറുകിട സമ്ബാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചത്. അതായത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതിയാണിതെന്നു ചുരുക്കം. 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേരില്‍ രണ്ട് വര്‍ഷത്തേക്ക്, മഹിളാ സമ്മാൻ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയില്‍ പണം നിക്ഷേപിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. 

10 വയസ്സ് മുതല്‍ പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2025 മാര്‍ച്ച്‌ 31 വരെ പദ്ധതിയില്‍ അംഗമാകാം. കൂടാതെ ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും , ഈ ബാങ്ക് വഴി സ്കീമില്‍ അംഗമാകാവുന്നതാണ്.

അക്കൗണ്ട് പരിധി

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്.എം‌എസ്‌എസ്‌സിക്ക് കീഴില്‍, ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം, 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.

ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍

ഈ സ്‌കീമിന് കീഴില്‍ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ് .എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയില്‍ കൂടരുത്.എംഎസ്‌എസ്സി സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍് തുറക്കാൻ കഴിയുമെന്നതിനാല്‍, ഇത് സ്ത്രീകള്‍ക്ക് ദിവസേന ചെറിയ തുകകള്‍ ലാഭിക്കാനും പ്രത്യേക അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അവസരം നല്‍കുന്നു.

എന്നാല്‍ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം. അതായത് ഒരു എംഎസ്‌എസ്സി അക്കൗണ്ടും 3 മാസത്തിന് ശേഷം മറ്റൊരു അക്കൗണ്ടും തുറക്കാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !