കൊല്ലം:കല്ലുവാതുക്കല്‍ സ്വദേശിനി ഷാര്‍ജയില്‍ ജീവനൊടുക്കിയത ഭര്‍തൃപീഡനം മൂലമെന്ന് കുടുംബത്തിന്റെ പരാതി.
റാണി ഗൗരി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് വൈശാഖ് വിജയനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.
130 പവൻ സ്വര്‍ണം സ്ത്രീധനമായി നല്കി വിവാഹം കഴിപ്പിച്ചിട്ടും വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത റാണി ഗൗരിയുടെ മരണം സ്ത്രീധന പീഡനം കാരണമെന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. 2018 ഫെബ്രുവരി 18നാണ് റാണിയുടെയും വൈശാഖിന്റെയും വിവാഹം ആര്‍ഭാട പൂര്‍വം നടന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റാണി ഗൗരി ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തിയത്. അവിടെ വെച്ച് വൈശാഖ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
ഷാര്‍ജയില്‍ ആയിരുന്ന വൈശാഖിന്റെയും റാണിയുടേയും നാല് വയസുകാരൻ മകനും ഭര്‍തൃമാതാവും ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചുവന്നത്.
മരണത്തിലെ ദുരൂഹ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഷാര്‍ജയില്‍ നിന്ന് റാണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി സംഘടനകളും കുടുംബവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.