പാഠം പഠിക്കാത്ത മലയാളി, 130 പവൻ സ്വര്‍ണം നൽകി, എന്നിട്ടും സ്ത്രീധനത്തിൻ്റെ പേരിൽ മാനസിക പീഡനം' 29കാരി യുഎഇയില്‍ തൂങ്ങി മരിച്ചതില്‍ ഭര്‍ത്താവിനെതിരെ പരാതി

കൊല്ലം:കല്ലുവാതുക്കല്‍ സ്വദേശിനി ഷാര്‍ജയില്‍ ജീവനൊടുക്കിയത ഭര്‍തൃപീഡനം മൂലമെന്ന് കുടുംബത്തിന്‍റെ പരാതി.
റാണി ഗൗരി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് വൈശാഖ് വിജയനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.

130 പവൻ സ്വര്‍ണം സ്ത്രീധനമായി നല്‍കി വിവാഹം കഴിപ്പിച്ചിട്ടും വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ആത്മഹത്യ ചെയ്‌ത റാണി ഗൗരിയുടെ മരണം സ്ത്രീധന പീഡനം കാരണമെന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. 2018 ഫെബ്രുവരി 18നാണ് റാണിയുടെയും വൈശാഖിന്റെയും വിവാഹം ആര്‍ഭാട പൂര്‍വം നടന്നത്. 

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റാണി ഗൗരി ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് ഷാര്‍ജയില്‍ ഭര്‍ത്താവിന്‍റെ ജോലിസ്ഥലത്ത് എത്തിയത്. അവിടെ വെച്ച്‌ വൈശാഖ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി.

ഷാര്‍ജയില്‍ ആയിരുന്ന വൈശാഖിന്‍റെയും റാണിയുടേയും നാല് വയസുകാരൻ മകനും ഭര്‍തൃമാതാവും ഒരാഴ്ച മുമ്പാണ്  നാട്ടിലേക്ക് തിരിച്ചുവന്നത്. 

മരണത്തിലെ ദുരൂഹ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഷാര്‍ജയില്‍ നിന്ന് റാണിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി സംഘടനകളും കുടുംബവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !