നമ്മുടെ ശാരീരിക സൗന്ദര്യ ആരോഗത്തിന് ശര്‍ക്കര ഒരു മികച്ച പ്രതിവിധിയാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ശര്‍ക്കര ആരോഗ്യമുള്ള രക്തകോശങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു.
നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത് ക്ഷീണം കുറയ്ക്കാനും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശര്‍ക്കര ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശര്‍ക്കരയില്‍ ഫിനോളിക് ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ പൊതുവെ ചിലതരം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഏറ്റവും നല്ലതാണ് ശര്‍ക്കര. ശര്‍ക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്ന് പറയാം. ശര്‍ക്കര പതിവായി ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ശര്‍ക്കരയുടെ ഏറ്റവും പ്രശസ്തമായ ഗുണങ്ങളില്‍ ഒന്ന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവ് അതിനുണ്ട് എന്നതാണ്. പതിവായി കഴിക്കുകയാണെങ്കില്‍, രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ശര്‍ക്കര വളരെയധികം സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു. ശര്‍ക്കര പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രക്തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ശര്‍ക്കരയില്‍ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിവിധ അണുബാധകള്‍ക്കുള്ള ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സൗന്ദര്യസംരക്ഷണത്തിന് ശര്‍ക്കര മികച്ചതാണ്. നിരവധി പ്രകൃതിദത്ത ഗുണങ്ങളാല്‍ നിറഞ്ഞതാണ് ശര്‍ക്കര. വിവിധ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്ബന്നമായ ഇത് ചര്‍മ്മത്തിന് ശരിയായ പോഷണം നല്കുന്നു.
ശര്‍ക്കരപ്പൊടി ചര്‍മ്മത്തിലെ അണുബാധയ്ക്കും തിളങ്ങുന്ന ചര്‍മ്മത്തിനും ചര്‍മ്മത്തെ വെളുപ്പിക്കുന്നതിനുള്ള ചികിത്സയ്ക്കും ഉപയോഗപ്രദമാണ്. ചര്‍മ്മത്തിന് ശരിയായ പോഷണം എന്നാല്‍ ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മ്മം സ്വന്തമാക്കാനും ശര്‍ക്കര സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.