തക്കല: 6 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് പത്മനാഭപുരം കൊട്ടാരം ജീവനക്കാര്‍ പണിമുടക്കി
പഴയ തിരുവിതാംകൂര്‍ തലസ്ഥാനമായിരുന്ന തമിഴ്നാട് തക്കലക്കു സമീപം പദ്മനാഭപുരത്തുള്ള കൊട്ടാരത്തിലെ ടുറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തത്.ഇവര്‍ക്ക് കഴിഞ്ഞ 6 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പറയുന്നു. ജീവനക്കാര്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ നടത്തി. ഇതിനെ തുടുര്‍ന്ന് കവാടം പൂട്ടിയിട്ടു. നിരവധിപേര്‍ ആണ് കൊട്ടാരം കാണാന്‍ എത്തിയത്.
സമരം കാരണം ടൂറിസ്റ്റ്കള്‍ക്ക് കൊട്ടാരത്തിനുള്ളില്‍ പ്രവേശിക്കാനായില്ല. യുനസ്ക്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച പത്മനാഭപുരം കൊട്ടാരത്തില്‍ 55 കരാര്‍ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.