കല്ലറ വൈക്കം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി കല്ലറയിലെ ബിന്ദു നഴ്സിംഗ് ഹോമിന്റെ മാനേജിങ് ഡയറക്ടർ ഡോ. രാധാമണിയുടെ നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആദരിച്ചു

കോട്ടയം :കല്ലറ വൈക്കം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി കല്ലറയിലെ ബിന്ദു നഴ്സിംഗ് ഹോമിന്റെ മാനേജിങ് ഡയറക്ടർ ആയ ഡോ. രാധാമണിയുടെ നേതൃത്വത്തിൽ കല്ലറ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഡോക്ടർസ് ദിനം ആദരിച്ചു.

ഡോ. അജീഷ് രാജ് ആർ, മെഡിക്കൽ ഓഫീസർ, FHC, ഡോ. ഡോമനിക് എൻ പാലാട്ടു, അനസ്ത്തീഷ്യ ടെക്‌നിഷ്യൻ, MCH, കോട്ടയം, ഡോ. സോമശേഖരൻ പിള്ള, ESI, കോട്ടയം, ഡോ. രമേശ്‌ നായർ, സെന്റ്. ജോർജ് ഹോസ്പിറ്റൽ , മാൻവെട്ടം . സർ. ഡോ. ഡോണ, ക്ലിനിക്കൽ സൈക്കോളജിസ്റ്, സെന്റ്. മേരീസ്‌ ഹോസ്പിറ്റൽ കുറവിലങ്ങാട്, എന്നീ ഡോക്ടർ മാരെ ആദരിച്ചു.

ദിനചാരണത്തിന്റെ ഭാഗമായി ശ്രീമതി. മിനി ഡോമനിക് ആഹാരവും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ്സ്‌ എടുത്തു. അർച്ചന ഗോപൻ ലോക മില്ലെറ്റ് ദിനചാരണത്തിക്കുറിച്ചും ക്ലാസുകൾ എടുത്തു. കൂടാതെ ഡോ. വി കെ രാധാമണി യുടെയും  ഭാസ്കരൻ സാറിന്റെയും നേതൃത്വത്തിൽ ബിന്ദു നഴ്സിംഗ് ഹോമിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക് അകത്തും പുറത്തും വിവിധ ആശുപത്രികളിൽ നിന്നും വിരമിച്ച കല്ലറയിലെ താമസക്കാരായ ഏകദേശം 50 ഓളം നഴ്സുമാരെയും മൊമെന്റോ നൽകി ആദരിച്ചു.

പ്രസ്തുത പരുപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ഡോ വി കെ രാധാമണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈനി ബൈജു, ഡോക്ടർമാരായ ഡോ. അജീഷ് രാജ് ആർ, ഡോ. ഡോമനിക് എൻ പാലാട്ടു, ഡോ. സോമശേഖരൻ പിള്ള, ഡോ. രമേശ്‌ നായർ, സിസ്റ്റർ ഡോ ഡോണ, പഞ്ചായത്ത് മെമ്പർ ഉഷ റെജിമോൻ , ജയ ഷാജി എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !