അധ്യാപകർ ക്ലാസിലേക്ക് മൊബൈലുമായി പോകണ്ട; സ്വിച്ച് ഓഫാക്കി പ്രിൻസിപ്പലിനെ ഏൽപ്പിക്കണമെന്ന്, ഉത്തരവ്

പാറ്റ്ന: ബിഹാറിലെ ദർഭംഗയിൽ ക്ലാസുകളിലേക്ക് മൊബൈൽ ഫോണുമായി പോകുന്നതിൽ നിന്ന് സ്കൂൾ അധ്യാപകർക്ക് വിലക്ക്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി പ്രിൻസിപ്പലിനെ ഏൽപിച്ചിട്ടു ക്ലാസുകളിലേക്ക് പോകണമെന്നാണ് നിർദേശം. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടേതാണ് ഉത്തരവ്.

ജോലി സമയത്ത് അധ്യാപകർ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫിസർമാർ നടത്തിയ മിന്നൽ പരിശോധനകളിലാണ് മൊബൈൽ ഉപയോ​ഗത്തിനെടിരെ നടപടി വേണമെന്ന് കണ്ടെത്തിയത്. 

സ്കൂൾ പ്രിൻസിപ്പൽമാർക്കെല്ലാം ഉത്തരവ് കൈമാറിയിട്ടുണ്ട്. അടിയന്തര കാര്യങ്ങൾ അറിയിക്കണമെങ്കിൽ അധ്യാപകരുടെ കുടുംബാംഗങ്ങൾക്ക് പ്രിൻസിപ്പലിനെ വിളിക്കാം. 

ഉത്തരവ് ലംഘിച്ച് മൊബൈൽ ഉപയോ​ഗിക്കുന്നവരുടെ ആ ദിവസത്തെ ശമ്പളം കുറയ്ക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !