ബെഗളൂരു: വീടിന് മുന്നിലെ പാര്‍ക്കിംഗ് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാര്‍ അയല്ക്കാരൻ തടഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെ നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ബെംഗളൂരുവിലെ വസതിക്ക് എതിര്‍വശത്ത് താമസിക്കുന്ന നരോത്തം എന്നയാളാണ് കാര്‍ തടഞ്ഞത്.മുഖ്യമന്ത്രിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ കാറുകള്‍ പാര്‍ക്കിംഗ് ചെയ്യുന്നത് ഇദ്ദേഹത്തിന്റെ വീടിന് മുന്നിലാണ്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത്.
മുഖ്യമന്ത്രിയെ കാണാൻ വരുന്നവര്‍ വാഹനങ്ങള്‍ എല്ലായിടത്തും പാര്‍ക്ക് ചെയ്യുന്നതിനാല്‍ എനിക്കും കുടുംബത്തിനും വാഹനങ്ങള്‍ എടുക്കാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 5 വര്‍ഷമായി ഈ അവസ്ഥയുണ്ട്. ഞങ്ങള്‍ മടുത്തു,’ നരോത്തം വ്യക്തമാക്കി.
അയല്‍വാസിയുടെ പരാതി കേട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ തന്നെ പരിശോധിച്ച് പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ ഔദ്യോഗിക ബംഗ്ലാവില്‍ താമസം തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവായി താമസിച്ചു തുടങ്ങിയ പഴയ വീട്ടില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.