അബുദാബി: പരസ്പര വ്യാപാര ഇടപാടുകള്‍ സ്വന്തം കറന്‍സികളില്‍ നടത്താന്‍ ഇന്ത്യയും യുഎഇയും ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഏകീകൃത ഓണ്‍ലൈന്‍ പണമിടപാട് സംവിധാനവും യുഎഇയുടെ പണമിടപാട് സംവിധാനവും ബന്ധിപ്പിക്കും.
ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാന്‍ പ്രത്യേക ചട്ടക്കൂട് രൂപീകരിക്കും. ഇത് സംബന്ധിച്ച ധാരണപത്രങ്ങളില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മൊഹമ്മദ് ബലമയും ഒപ്പിട്ടു.
കഴിഞ്ഞ വര്‍ഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടശേഷം ഇരു രാജ്യത്തിനുമിടയിലുള്ള വ്യാപാരത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി മോദി പറഞ്ഞു.
അബുദാബിയില്‍ ഐഐടി ഡല്‍ഹിയുടെ ക്യാമ്പസ് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസവകുപ്പും ഇതിനായുള്ള ധാരണപത്രത്തില്‍ ഒപ്പിട്ടു.
ഈ വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28)ക്കായി നടക്കുന്ന ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.
ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റ് ഡോ. സുല്‍ത്താന്‍ അല്‍ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.