ഖത്തര്‍ അമീറിനായ് വിശിഷ്ട സമ്മാനങ്ങള്‍ നല്‍കി തുർക്കി പ്രസിഡന്റ് എർദോഗൻ ദോഹയിൽ

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ഇന്ന് വൈകുന്നേരം ലുസൈൽ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ എർദോഗൻ രണ്ട് തുർക്കി നിർമ്മിത “ടോഗ്” ആഡംബര ഇലക്ട്രിക് കാറുകളാണ് അമീറിന് സമ്മാനിച്ചത്.



ഇന്നലെ രാവിലെയോടെ ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് ഏർദുഗാൻ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ സംബന്ധിച്ച് ലുസൈൽ പാലസിൽ വൈകുന്നേരം അമീറുമായി കൂടിക്കാഴ്ച നടത്തി.

കാറുകളുടെയും ഗതാഗത മേഖലയിലെയും തുർക്കി വ്യാവസായിക പദ്ധതികൾക്ക് പുറമേ ടർക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ചും ഏർദോഗൻ അമീറിനോട് സംസാരിച്ചു.

തുർക്കി വ്യാവസായിക പദ്ധതികൾക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് ഉപഹാരത്തിന് അമീർ ടർക്കിഷ് പ്രസിഡന്റിന് നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !