കുറ്റൂർ: മോഷ്ടിച്ച് കടത്തിയത് 2000 ചോട് കപ്പ..വെള്ളപ്പൊക്കത്തിന്റെ മറവിൽ ഈ കർഷകനോട് ചെയ്ത കൊടുംചതി ... .
75 വയസ്സുള്ള വിശ്വനാഥൻ എന്ന കർഷകനോട് ചെയ്ത ഈ ചതി നിങ്ങൾ കണ്ടില്ലേ?
ലോൺ എടുത്തു, പണയം വെച്ചു ഈ കർഷകൻ നട്ട 2000 മൂട് കപ്പയാണ് വെള്ളപ്പൊക്കത്തിന്റെ മറവിൽ ഒരു മൂട് പോലും ബാക്കി വയ്ക്കാതെ സാമൂഹ്യവിരുദ്ധർ കടത്തി കൊണ്ടുപോയത്.
കപ്പ പറിച്ചവരില്‍ പണമില്ലാതെ നടക്കുന്നവര്‍ മത്രമല്ല.. 40 ലക്ഷത്തോളം രൂപയുടെ കാറിൽ നടക്കുന്നവര്‍ വരെ.. ഉണ്ട് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീരാദുഃഖകരമായ അവസ്ഥയാണ് പറഞ്ഞു പരിതപിച്ചു കർഷകന്‍.
പത്തനംതിട്ട ജില്ലയിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലാണ് ഇദ്ദേഹത്തിൻറെ ഈ കൃഷിത്തോട്ടം. വാർദ്ധക്യസഹജമായ അസുഖങ്ങൾ കൂടാതെ ഈ ഇരുട്ടടിയും താങ്ങാൻ പറ്റാതെ നിൽക്കുകയാണ് ഈ കർഷകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.