പുനലൂർ: കല്ലടയാറ്റിലേക്കു ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. നഗര സഭ മുൻ കൗസിലർ സിന്ധു ഉദയകുമാറിന്റെ മൃതദേഹ മാണ് കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തിയത്.
സിന്ധുവിനു സുഹൃത്തുകളുമായ് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഈ ഇടപാട് മായി ബന്ധപ്പെട്ടു നഗരസഭ യിലെ ജീവനക്കാരിയുമായി തർക്കം ഉണ്ടായി. ഈ തർക്കത്തിന് ശേഷമാണു കല്ലടയറ്റിലേക്കു ചാടിയത് എന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു.
ഇന്നലെ വൈകിട്ട് 6.30 ഓടെ യാണ് പുനലൂർ തൂക്കു പാലത്തിനു സമീപമുള്ള വലിയ പാലത്തിൽ നിന്ന് ചാടിയത്. ഉടനെ നാട്ടുകാരും അഗ്നി സേനയും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. തുടർന്ന് ഇന്ന് രാവിലെ കൊല്ലത്തു നിന്നുംഅഗ്നി സുരക്ഷ സേനയുടെ പ്രത്യേക സംഘം എത്തി തിരച്ചിൽ നടത്തി യിരുന്നു.. തുടർന്നാണ് വൈകിട്ട് 6 മണിയോടെ മൂക്കടവ് ഭാഗത്തു നിന്നും മൃദേഹം കണ്ടെത്തിയത്.പുനലൂർ നഗരസഭയിൽ കഴിഞ്ഞ തവണ ഭരണ സമിതിയിൽ ഭരണിക്കാവ് സംവരണ വാർഡിൽ നിന്നും ആയിരുന്നു തെരഞ്ഞെടുക്ക പെട്ടത്. ഇടയ്ക്കു വിദേശത്ത് ജോലി തേടി പോയിരുന്നു സിന്ധു. ആ സമയത്തു നടന്ന സാമ്പത്തിക ഇടപാട് നെ തുടർന്നാണ് സുഹൃത്ത് മായി പ്രശനം നടന്നത്.
പ്രശ്നത്തിനു ശേഷം സ്വർണ്ണ ആഭരണങ്ങൾ ഭർത്താവിന്റെ കൈയിൽ ഊരി നൽകി യിരുന്നു. Atm കാർഡും കുറച്ചു പണവും മക്കളെ ഏൽപ്പിച്ചു.അതിനു ശേഷം ഓട്ടോ യിൽ ആണ് കല്ലട യറിനു സമീപം എത്തിയത്. മൃദ്ദേഹം താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.