തിരുവനന്തപുരം: കേരളം കാണാനായി 21 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാര്‍; ബ്ലോഗ് എക്സ്പ്രസ് യാത്ര തുടങ്ങിമന്ത്രി പി.എ.മുഹമ്മദ് റിയാസ് കൊടിവീശി സംഘത്തിനു യാത്രാനുമതി നല്കി.
കേരള ടൂറിസത്തിനു പദ്ധതി വൻ കുതിപ്പേകുമെന്ന് മന്ത്രി പറഞ്ഞു. 21 രാജ്യങ്ങളിലെ 25 ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്.
സംസ്ഥാനത്തുടനീളം അവര്‍ സഞ്ചരിച്ച് സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദയും മതനിരപേക്ഷതയും കണ്ടറിഞ്ഞ് പ്രേക്ഷകരുമായി പങ്കുവയ്ക്കും- മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചാരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണിത്. സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലൂടെ അടുത്ത രണ്ടാഴ്ച ബ്ലോഗ് എക്സ്പ്രസ് സഞ്ചരിക്കും.
നാടൻകലകള്‍, കലാരൂപങ്ങള്‍, നാട്ടുരുചികള്‍ എന്നിവയെല്ലാം ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി.നൂഹ് എന്നിവരും പങ്കെടുത്തു.
അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്., യു.കെ., നെതര്‍ലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇൻഡൊനീഷ്യ, ന്യൂസീലൻഡ്, തുര്‍ക്കി, കൊളംബിയ എന്നിവിടങ്ങളില്‍നിന്നുള്ള ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്. രാകേഷ് റാവു, സോംജിത് എന്നിവര്‍ ഇന്ത്യയില്‍നിന്നുണ്ട്.
ഓണ്‍ലൈൻ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
കാഴ്ചകള്‍ കാണാനും ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കാനുമാണ് ഇവരുടെ യാത്ര. രണ്ടാഴ്ച ഇവര്‍ കേരളത്തിലുണ്ടാവും. ഇതിനിടെ കാണുന്ന കാഴ്ചകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ലോകത്തിന് മുന്നില്‍ പങ്കുവയ്ക്കും.
അങ്ങനെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നുമാണ് വിനോദസഞ്ചാരവകുപ്പിന്റെ പ്രതീക്ഷ. ഓണ്‍ലൈൻ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
കോവളത്തുനിന്നു യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കുമരകം, അയ്മനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട് എന്നിവ സന്ദര്‍ശിക്കും.
തേക്കടി, പെരിയാര്‍ തടാകം, മൂന്നാര്‍, തേയില ഫാക്ടറി, മാട്ടുപ്പെട്ടി ഡാം തുടങ്ങിയവയാണ് ഇടുക്കിയിലെ കേന്ദ്രങ്ങള്‍. തൃശ്ശൂരില്‍ അതിരപ്പള്ളിയിലും കേരള കലാമണ്ഡലത്തിലും സംഘം എത്തും.
കൊച്ചിയില്‍ കടമക്കുടിയില്‍ സൈക്ലിങ്, ദ്വീപ് സന്ദര്‍ശനം, ഫോര്‍ട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ് ഡച്ച് പാലസ്, ചീനവല സന്ദര്‍ശനം, കോഴിക്കോട്ട് ഹെറിറ്റേജ് വാക്ക്, ബീച്ച് സന്ദര്‍ശനം, കടലുണ്ടിയിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍, വയനാട്ടില്‍ വൈത്തിരി, കുറുവ ദ്വീപ്, തേയിലത്തോട്ടം സന്ദര്‍ശനം എന്നിവയും യാത്രയുടെ ഭാഗമാണ്. യാത്രയെക്കുറിച്ച് അറിയാൻ KeralaBlogExpress7 എന്ന ഹാഷ് ടാഗ് പിന്തുടരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.