അയര്‍ലണ്ടില്‍ കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ "ഒന്നിച്ചോണം പൊന്നോണം" ഓഗസ്റ്റ് 19 തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
പ്രിയ പ്രവാസി സുഹൃത്തുക്കളെ ! എവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. ജാതി മദ ഭേദമന്യേ നമ്മൾ എല്ലവരും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവവമായ ഓണം ആഗതമായിരിക്കുകയാണ്. ഈ അവസരത്തിൽ കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ ഒന്നിച്ചോണം പൊന്നോണം എന്ന പേരിൽ ഓഗസ്റ്റ് 19 തീയതി വളരെ വിപുലമായ രീതിയിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ച വിവരം നിങ്ങളെ ഏവരെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു .വിഭവ സമൃദമായ ഓണസദ്യ ഉൾപ്പെടെ വടംവലി, അത്തപൂക്കളം, മലയാളി മങ്ക, കേരളശ്രീമാൻ മത്സരങ്ങളും കൂടാതെ വിവിധ കലാപരിപാടികളും മ്യൂസിക്കൽ ഇവന്റസും അന്നേ ദിവസം ഉണ്ടായിരിക്കുന്നതായിരിക്കും. മുൻ വർഷത്തിൽ നിന്നും വിപരീതമായി സീറ്റിങ് കപ്പാസിറ്റി പരിമിതപ്പെടുത്തിരിക്കുന്നു, ആയതിനാൽ ഈ സുവർണ്ണാവസരം നഷ്ട്ടപെടുത്താതെ എത്രയും പെട്ടന്ന് ടിക്കറ്റ്സ് ബുക്ക് ചെയ്യണമെന്ന് വിനീതമായി ഓർമിപ്പിക്കുന്നു.
ടിക്കറ്റുകൾ ഗൂഗിൾ ഫോം വഴിയോ എക്സിക്യൂട്ടീവ് മെംബേർസ് വഴിയോ എടുക്കാവുന്നതാണ്. നാളിതുവരെ നിങ്ങൾ നല്കിക്കൊണ്ടിരിക്കുന്ന എല്ലാ സഹായസഹകരങ്ങൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്നും നിങ്ങൾ ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീഷിച്ചുകൊണ്ട് സ്നേഹപൂർവം.
Executive Committee 2023 -2024
Book your tickets using below link or call Executive members and confirm your tickets: https://forms.gle/vW2qGqCFufkkrnW17
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.