പൂച്ചയെ രക്ഷിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്.ഷജീദ് വി കെ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മെയ് 14 ന് പങ്കുവച്ച വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളുണ്ട്. അനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
അഴുക്ക് കിണറില്‍ വീണു പോയതാണ് പൂച്ച. അതു കണ്ട ഉടൻ കിണറിലേക്ക് കുരങ്ങനെടുത്ത് ചാടി. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിലും കിണറിന്റെ ഉയരം കാരണം കുരങ്ങന് സാധിക്കുന്നില്ല. മറ്റു കുരങ്ങിന്റെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി എത്തി പുച്ചകുട്ടിയെ പുറത്തേയ്ക്കെടുക്കുന്നു. പിന്നീട് പുച്ചകുട്ടിയെ തന്റെ അടുത്തിരുത്തി ഓമനിക്കുകയാണ് കുരങ്ങൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.