അബൂദബി: വിരമിച്ച പ്രവാസികൾക്ക് യുഎഇയിൽ 5 വർഷത്തെ റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഡിജിറ്റൽ ഗവണ്മെന്റ് ആഹ്വാനം ചെയ്തു.
55 വയസ്സിന് മുകളിലുള്ള ഒരു താമസക്കാരന് യുഎഇയിൽ താമസിക്കാൻ 5 വർഷത്തെ റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാമെന്നും ആവശ്യകതകൾ പാലിച്ചതിന് ശേഷം ഈ വിസ പുതുക്കാവുന്നതാണെന്നും അവർ വ്യക്തമാക്കി.
വിസ ലഭിക്കുന്നതിന് ഇനിപ്പറയുന്ന ആവശ്യകതകൾ പാലിക്കണം.
- വിരമിക്കലിന് മുമ്പുള്ള സേവന കാലയളവ് എമിറേറ്റ്‌സിന് അകത്തോ പുറത്തോ 15 വർഷത്തിൽ കുറയാത്തതാവണം.
- നിർബന്ധമായും 55 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം.
- ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത മൂല്യമുള്ള റിയൽ എസ്റ്റേറ്റ്, അല്ലെങ്കിൽ ഒരു ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക സമ്പാദ്യം, അല്ലെങ്കിൽ 20,000 ദിർഹത്തിന്റെ പ്രതിമാസ വരുമാനം (ദുബൈ എമിറേറ്റിൽ 15,000 ദിർഹം) എന്നിവ വേണം.
- 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം.
വിസയ്ക്ക് www.visitdubai.com വഴി ആപ്പീസുഖിക്കാം. വിദേശികൾക്കും അവരുടെ ഭാര്യമാർക്കും കുട്ടികൾക്കും 5 വർഷത്തെ റെസിഡൻസ് വിസയ്ക്ക് യോഗ്യത നേടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.