ചിറയിൻകീഴ്; തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു.തിരുവനന്തപുരം അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)ആണ് മരണപ്പെട്ടത്.
സഹോദരന്റെ ചികിത്സാർഥം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരിച്ചു. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സാകാര്യങ്ങൾക്കു സഹായിയായാണ് ഇക്കഴിഞ്ഞ ഏഴിനു സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
ഒൻപതിന്, പേവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായി. തുടർന്നു ഡോക്ടർമാർ വിശദമായി വിവരങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സംസ്കാരം നടത്തി. മറ്റു സഹോദരങ്ങൾ: ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.