ചെന്നൈ: കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന് ശരണ്‍ രാജ് മരിച്ചു. 29 വയസായിരുന്നു. പ്രശസ്ത സംവിധായകന് വെട്രിമാരന്റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ വെട്രിമാരന്റെ അസുരന്, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടംസംഭവിച്ചത്.
ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന് പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്.
ഏതാനും സിനിമകളിൽ സഹനടനായ പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു. വെട്രിമാരന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളായ അസുരന്, വടചെന്നൈ എന്നിവയില്‍ നടനായും സഹസംവിധായകനായും ശരണ്‍ രാജ് പ്രവര്‍ത്തിച്ചിരുന്നു.
മധുരവോയലിലെ ധനലക്ഷ്മി സ്ട്രീറ്റിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കെകെ നഗറിന് സമീപം രാത്രി 11.30മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ശരണ്‍ രാജ് മരിച്ചെന്ന് പോലീസ് പറഞ്ഞു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.