കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് മരിച്ചു. 29 വയസായിരുന്നു.

ചെന്നൈ: കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് മരിച്ചു. 29 വയസായിരുന്നു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ വെട്രിമാരന്‍റെ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടംസംഭവിച്ചത്.

ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന്‍ പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്.

ഏതാനും സിനിമകളിൽ സഹനടനായ പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു. വെട്രിമാരന്‍റെ കരിയറിലെ സുപ്രധാന ചിത്രങ്ങളായ അസുരന്‍, വടചെന്നൈ എന്നിവയില്‍ നടനായും സഹസംവിധായകനായും ശരണ്‍ രാജ് പ്രവര്‍ത്തിച്ചിരുന്നു.

മധുരവോയലിലെ ധനലക്ഷ്മി സ്ട്രീറ്റിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.  കെകെ നഗറിന് സമീപം രാത്രി 11.30മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ശരണ്‍ രാജ് മരിച്ചെന്ന് പോലീസ് പറഞ്ഞു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !