അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷ് എന്ന വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് പോലീസും ഒത്തു കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്.
എബിവിപിയുടെ നേതൃത്വത്തിൽ അമൽ ജ്യോതി കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോലീസ് മാനേജ്മെന്റിന് ഒത്താശ പാടുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എബിവിപി മാർച്ചിന് നേരെ പോലീസ് ലാത്തി വീശയത്തിന് തുടർന്ന് എബിപി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. വരുന്ന ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരങ്ങളുമായി എബിവിപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ മാർച്ചിന് എബിവിപി കോട്ടയം ജില്ലാ പ്രസിഡണ്ട് ഒ എസ് സനന്ദൻ ,ജില്ലാ സെക്രട്ടറി ആർ ശ്രീരാജ് സംസ്ഥാന സമിതി അംഗങ്ങളായ ശ്യാം നാഥ്,ശ്രീഹരി ഉദയൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാലിനി,ശ്രീഹരി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.