ഐക്കരപ്പടി: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ മകൻ മുഹമ്മദ് അഷ്മിൽ(13) ആണ് മരിച്ചത്.
പെരിയമ്പലം ചേലാട്ട് കുളത്തിലാണ് അപകടം നടന്നത്. പുത്തൂപാടത്തെ മാതൃ വീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡണറി സകൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്മിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.