കോട്ടയം;പാലാ നഗരസഭയിൽ ഫയലുകൾ കടത്തികൊണ്ടുപോകാൻ ആരോ ശ്രമിച്ചു എന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു..
നിയമപരമായി നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത ഓഫീസ് നവീകരണം എന്ന വർക്ക് ഏറ്റെടുത്ത കരാറുകാരൻ ജോലികൾ തുടങ്ങുകയാണ് ഉണ്ടായത്.വികസനകാര്യത്തിൽ അസഹ്‌ഷണത ഉള്ള ചില തത്പരകക്ഷികൾ വർക്ക് തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്.
കരാറുകാരൻ ഇത് സംബദ്ധിച്ച് പരാതി നഗരസഭ സെക്രട്ടറിക്ക് നല്കി. യിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സത്യ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പാലായിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചെയർ പേഴ്സൺ പറഞ്ഞു... ജോസിൻ ബിനോ (നഗരസഭ ചെയർ പേഴ്സൺ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.