ഇടപ്പാടി ലക്ഷം വീട്‌ കുടിവെള്ള പദ്ധതി നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്‌

ഇടപ്പാടി: ലക്ഷംവീട്‌ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജില്ലാ പഞ്ചായത്ത്‌ മെമ്ബര്‍ രാജേഷ്‌ വാളിപ്ലാക്കല്‍.

തോമസ്‌ ചാഴികാടന്‍ എം.പി അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ രാജേഷ്‌ വാളിപ്ലാക്കല്‍ മുഖേന അനുവദിച്ച 11 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌.

25 വര്‍ഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ 185 കുടുംബങ്ങളാണുള്ളത്‌.35000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും 5 കിലോമീറ്റര്‍ വിതരണ ലൈനുകളുമാണ്‌ പുതിയതായി നിര്‍മ്മിച്ചിട്ടുള്ളത്‌.

പനച്ചിക്കപ്പാറ, മുരിങ്ങ, പൈകട , വാളിപ്ലാക്കല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക്‌ പുതുതായി കുടിവെള്ളം എത്തിക്കുന്നതോടുകൂടി 240 കുടുംബങ്ങളില്‍ ഹൗസ്‌ കണക്ഷന്‍ നല്‍കുവാന്‍ കഴിയും.

കുന്നേമുറി പാലത്തിന്‌ സമീപം മീനച്ചിലാറിന്റെ കരയിലുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്ബ്‌ ചെയ്‌ത്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള മുരിങ്ങ ലക്ഷം വീട്ടിലുള്ള ടാങ്കില്‍ വെള്ളം എത്തിച്ചാണ്‌ വിതരണംനടത്തുന്നത്‌.

പദ്ധതിപൂര്‍ത്തിയാകുന്നതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി,അരീപ്പാറ (ഒന്‍പത്‌, പത്ത്‌) വാര്‍ഡുകള്‍ സമ്ബൂര്‍ണ്ണ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയ വാര്‍ഡുകളായി മാറും.സാബു വടക്കേമുറി പ്രസിഡന്റും ത്രേസ്യാമ്മതാഴത്തു വരിക്കയില്‍സെക്രട്ടറിയുമായുള്ള സൊസൈറ്റിയാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !