നിർത്തിവച്ചിരുന്ന പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെൻഷൻ മസ്റ്ററിങ് തങ്ങൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിനെ തുടർന്ന് പെൻഷൻ മസ്റ്ററിങ് താൽക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും ക്ഷമനിധി പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബർ 31 കാലയളവിലുള്ള എല്ലാ ഉപഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2023 ജനുവരി ഒന്നിന് ശേഷം പെൻഷൻ വാങ്ങിത്തുടങ്ങിയവർ ചെയ്യേണ്ടതില്ല. കിടപ്പുരോഗികൾക്ക് ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനുള്ള അവസരം നൽകും.ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ മസ്റ്ററിങ് നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു. മസ്റ്ററിംഗ് നിർത്തിയതോടെ വയോധികർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
കേസിൽ അക്ഷയയ്ക്ക് അനുകൂലമായി കോടതി വിധി വന്നതോടെയാണ് ധനകാര്യവകുപ്പ് അക്ഷയ പ്രൊജക്റ്റ് ഓഫീസിനും സ്റ്റേറ്റ് ഐ.ടി മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മസ്റ്ററിങ് പൂർത്തിയാക്കുവാൻ നിർദേശം നൽകിയത്. ജൂൺ 30 നു മുമ്പ് പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. മസ്റ്ററിങ് ഒരുമാസത്തോളം തടസപ്പെട്ടതിനാൽ സമയം നീട്ടിനൽകുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.