തിരുവനന്തപുരം: പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും ക്യൂബ സന്ദര്‍ശനത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം.
മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനമെന്ന് ഗവര്‍ണര്‍ ചോദിച്ചു. പൊതുപണം പാഴാക്കിയാണ് ഇത്തരം യാത്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുകയില കൃഷിയിലും ഉപഭോഗത്തിലും ക്യൂബാമുൻപതിയിലാണ് കേരള ഖജനാവിൽ നിന്ന് പണം ചിലവാക്കി അവിടെയാണ് ആരോഗ്യ മേഖലയിൽ സഹകരണത്തിന് പോകുന്നത്.
ഇതിലൂടെ ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണറുടെ പ്രതികരണം.സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുമ്പോള്‍ ഇതൊക്കെഎന്താണെന്നും ഗവർണർ ചോദിച്ചു.
സംസ്ഥാനത്തെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു.
സംസ്ഥാന സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.