തിരുവനന്തപുരം; സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇനിയുള്ള 52 ദിവസങ്ങള്‍ വിശ്രമമാണ്.
മുൻകൂട്ടി അറിയാവുന്നതാണെങ്കിലും ഈ ദിവസങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതകാലം കൂടിയാണ്. പതിവ് സര്‍ക്കാര്‍ സഹായം കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കഴിഞ്ഞ മാസം വരെ തുടര്‍ന്ന കനത്ത ചൂട് മത്സ്യലഭ്യതയില്‍ വൻ ഇടിവ് സൃഷ്ടിച്ചപ്പോള്‍, മഴക്കാലം പ്രതീക്ഷയുടേതായിരുന്നു.എന്നാല്‍ ആ പ്രതീക്ഷ ദിവസങ്ങള്‍ക്കകം അസ്തമിച്ചു. ഇനിയുള്ള 52 ദിവസങ്ങള്‍ ആഴക്കടല്‍ മത്സ്യബന്ധനമില്ല.
പുറംകടലില്‍ മീൻ തേടിപ്പോയ ബോട്ടുകള്‍ തീരം തേടി വന്നു കൊണ്ടേയിരിക്കുന്നു. അര്‍ദ്ധരാത്രിയോടെ ബാക്കി ബോട്ടുകള്‍ കൂടി വിവിധ തീരങ്ങളില്‍ നങ്കൂരമിടും. വറുതിയുടെ കരയിലേക്ക് കാലെടുത്ത് വയ്ക്കുമ്ബോള്‍ ട്രോളിങ്ങ് നിരോധനം അശാസ്ത്രീയമാണ് എന്ന പതിവ് പല്ലവി ആവര്‍ത്തിക്കപ്പെടും.
മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലീസും ജൂണ്‍ ഒൻപത് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ കടക്കുന്നത് തടയാൻ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. ഈ കാലയളവില്‍ ഇൻബോര്‍ഡ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കായി നീണ്ടകര തുറമുഖം തുറന്നുകൊടുക്കും.
ഹാര്‍ബറുകളിലെയും ഫിഷ് ലാൻഡിംഗ് സെന്ററുകളിലെയും ഡീസല്‍ ബങ്കുകള്‍ അടച്ചിടും, മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ബങ്കുകള്‍ ഇൻബോര്‍ഡ് യാനങ്ങള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കും. മത്സ്യബന്ധനവുമായി ഹാര്‍ബറിലേക്ക് പ്രവേശിക്കുമ്ബോള്‍ ഇൻബോര്‍ഡ് ബോട്ടുകളുമായി ഒരു കാരിയര്‍ ബോട്ട് മാത്രമേ അനുവദിക്കൂ.
ജൂണ്‍ ഒമ്ബതിന് പറവൂര്‍ മുതല്‍ അഴീക്കല്‍ വരെയുള്ള കടലില്‍ രാവിലെയും ഉച്ചയ്ക്ക് ശേഷം തീരപ്രദേശത്തും അറിയിപ്പുകള്‍ ആവര്‍ത്തിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ അറിയിച്ചു. ലൈറ്റ് ഫിഷിംഗ്, നിരോധിത മത്സ്യബന്ധന വലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികള്‍ അനുവദിക്കില്ല, അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നീണ്ടകര പാലത്തിന്റെ സ്പാനുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ബോട്ടുകള്‍ അന്നുതന്നെ പാലത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റും. തുടര്‍ന്ന് അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.
3600 ഓളം വരുന്ന ട്രോളിങ് ബോട്ടുകളെ ആശ്രയിച്ച് കുടുംബം പുലര്‍ത്തുന്ന പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇക്കാലത്തെ പ്രതീക്ഷ സര്‍ക്കാര്‍ സഹായങ്ങളിലാണ്. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും മുടക്കം കൂടാതെ നല്‍കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്.
പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആകെയുള്ള ആശ്വാസം ഉപരിതല മത്സ്യബന്ധനം നടത്താമെന്നതാണ്. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണം എന്നതാണ് ബോട്ടുടമകളുടെ പ്രധാന ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.