തൃശൂർ: പെട്രോളുമായി ബാങ്ക് കൊള്ളയടിക്കാൻ എത്തിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് റമ്മികളിച്ചു പോയത് 75 ലക്ഷം രൂപയാണെന്ന് പോലീസ് .റമ്മി കളിച്ചുള്ള കടം തീർക്കാനാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതിയായ ലിജോ പൊലീസിനോട് പറഞ്ഞു.
റമ്മി കളിച്ച് കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വൻതോതിൽ പണം കടം വാങ്ങി കളി തുടർന്നു. ആ പണവും നഷ്ടപ്പെട്ടു. മൊത്തം 75 ലക്ഷം രൂപ ബാധ്യതയുണ്ടായി. ഭവന വായ്പ ഇനത്തിൽ 23 ലക്ഷം കടമുണ്ട്.വസ്തു ഈട് നൽകി യത് ഉൾപ്പടെ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിയുടെ. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അത്താണി ഫെഡറല്‍ ബാങ്കില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് ലിജോ പെട്രോളുമായി എത്തിയത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ ലിജോയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ ലിജോ തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ലിജോയുടെ പദ്ധതി.
വൈകീട്ട് ജീവനക്കാര്‍ മാത്രം അകത്തുള്ള സമയത്ത് ബാങ്കില്‍ കയറി. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത് എത്തി കൈയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.