ശബരിമലയിൽ ഈ വർഷത്തെ മിഥുനമാസ പൂജകൾക്ക് തുടക്കമായി ഇന്നലെ പുലർച്ചെയാണ് ചടങ്ങുകൾ ആരംഭിച്ചത്

പത്തനംതിട്ട;ശബരിമലയിൽ ഈ വർഷത്തെ മിഥുനമാസ പൂജകൾക്ക് തുടക്കമായി ഇന്നലെ പുലർച്ചെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ 4.30-ന് ദേവനെ പള്ളിയുണർത്തിയതോടെ മിഥുനമാസ പൂജകൾ ആരംഭിക്കുകയായിരുന്നു.

5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. 

തുടർന്ന് പതിവ് നിർമ്മാല്യ ദർശനവും, വിവിധ അഭിഷേകങ്ങളും നടന്നു. തന്ത്രിയുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി.അയ്യപ്പ വിഗ്രഹത്തിൽ നെയ്യഭിഷേകവും, നിശ്ചിത എണ്ണം അഷ്ടാഭിഷേകവും

നടത്തി. ഉഷ പൂജക്ക് ശേഷം രാവിലെ 8 മണി മുതലാണ് കുട്ടികൾക്കുള്ള ചോറൂൺ നൽകൽ ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തിലെ ബലിക്കൽ പുരയിലാണ് ചോറൂണ് നടന്നത്. 

വൈകിട്ട് 5 മണിക്കാണ് നട തുറന്നത്. 6.30ന് ദീപാരാധന നടത്തുകയും, തുടർന്ന് പടിപൂജയും പുഷ്പഭിഷേകവും ആരംഭിച്ചു. അത്താഴപൂജക്ക് ശേഷം രാത്രി 10 മണിക്കാണ് നട അടച്ചത്. മിഥുനമാസ പൂജകൾക്കായി ജൂൺ 15ന് തുറന്ന തിരുനട ജൂൺ 20നാണ് അടയ്ക്കുക. ഈ വേളയിൽ ഒട്ടനവധി ഭക്തജനങ്ങളാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !