രോഗബാധിതരായ മാതാപിതാക്കളെ നോക്കാൻ എത്തിയ ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍

മതിലകം: രോഗബാധിതരായ മാതാപിതാക്കളെ നോക്കാൻ എത്തിയ ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബറിന് മുന്നോടിയായിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. ഇതോടെ ഡിസംബറിൽ യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !