എറണാകുളം; നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ ഫ്രണ്ട് നേതാക്കൾക്കൊപ്പം ചേർത്തുവെച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഭീഷണി വന്നതെന്ന് നിസാർ പരാതിയിൽ പറഞ്ഞു..
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ പ്രതികരിച്ചതോടെ സോഷ്യൽ മീഡിയ ബുള്ളീയിങിന് ഇരയായതായും നിസാർ പറയുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർത്തതോടെ വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയും വർദ്ധിച്ചതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ ഉയർന്ന വധഭീഷണി ഗൌരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽനിന്ന് ലഭിച്ചതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്നും നിസാർ മേത്തർ വാർത്താകുറിപ്പിൽ പറഞ്ഞു.
താൻ ഉന്നയിച്ച വിഷയങ്ങൾ അടിയന്തരമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണെന്നും നിസാർ മേത്തർ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം, വധഭീഷണിയും വ്യക്തി അധിക്ഷേപവും സാധൂകരിക്കുന്ന തെളിവുകളും നിസാർ മേത്തർ സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.