പാലാ:-കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ക്ലബ് (കൂട്ടായ്മയായി) ആയിട്ട് ശ്രീകൃഷ്ണവാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ്, Ministry of youth affairs and sports നെഹ്രു യുവകേന്ദ്ര കോട്ടയം ആണ് ശ്രീകൃഷ്ണ വാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തത്.
സമൂഹത്തിൽ ഏറ്റവും പ്രചാരത്തിൽ നിൽക്കുന്നതും സാമൂഹ്യ പ്രതിബദ്ധതയുള്ള യുവാക്കളുടെ കൂട്ടായ്മ എന്ന നിലക്കും ആണ് കോട്ടയം ജില്ലയിൽ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തെ തിരഞ്ഞെടുത്തത്.
കോട്ടയം CMS കോളേജിൽ വച്ചു നടന്ന യോഗത്തിൽ MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷൻ ആയി.. ശ്രീ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം നടത്തിയ യോഗത്തിൽ CMS കോളേജ് പ്രിൻസിപ്പൽ Dr.ജോഷുവ നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു...
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ തോമസ് ചാഴികാടൻ എംപി എന്നിവർ ചേർന്ന് ബെസ്റ്റ് ക്ലബ് കോട്ടയം അവാർഡ് ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന് നൽകി..
സെക്രട്ടറി പൂഞ്ഞാർ രാധാകൃഷ്ണനും കമ്മിറ്റി അംഗം ഇടമറ്റം കണ്ണനും ചേർന്ന് ആദരവ് ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.