ഒഴിഞ്ഞുകിടന്ന ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ

തീക്കോയി : ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി ജന്നല്‍ പാളികളും, കതകുപാളികളും  മോഷണം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലനാട് മേസ്തിരിപ്പടി ഭാഗത്ത് ആലുംതറയിൽ വീട്ടിൽ രമേശ് (47)  എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പന്ത്രണ്ടാം തീയതി രാത്രി തീക്കോയി റബേഴ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ വോളിബോൾ കോർട്ടിനടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ കയറി ജനൽ പാളികളും കതകുപാളികളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. 

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. 

മോഷണം മുതൽ ഇയാളുടെ വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ കെ.ആർ ജിനു, അനീഷ് കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !