പിണറായി സർക്കാർ കേരളത്തെ കൊള്ളയടിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോട്ടയം :  സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന എസ്എഫ്ഐയുടെ മുദ്രാവാകൃത്തിന്റെ  പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണന്നും,കേരളത്തിലെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിലയും നിലവാരവും തകർക്കുന്ന നടപടികളാണ് എസ്എഫ്ഐയുടെയും സംസ്ഥാന ഗവൺമെൻറ് നേതൃത്വത്തിൽ നടക്കുന്നതെന്നും കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു.

എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നവർക്ക് പരീക്ഷ എഴുതാതെ വിജയിക്കാനും, കോളേജ് യൂണിയനിലേയ്ക്ക്  മത്സരിക്കാതെ വിജയിക്കുന്നതിനും, ഏതുതരം പീഡനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും സിപിഎം ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

എസ് എഫ് ഐ യിലൂടെയും ഡി വൈ എഫ് ഐ യിലൂടെയും തട്ടിപ്പ് പഠിച്ച് വളർന്ന് വന്ന് സിപിഎമ്മിന്റെ നേതാക്കളായി മാറിയ നേതാക്കൾ ഭരിക്കുന്ന കേരളത്തിലെ ഇടതു മന്ത്രിസഭ തട്ടിപ്പും വെട്ടിപ്പും നടത്തി കേരള ജനതയെ കൊള്ളയടിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

 ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഫ്രഫ: ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്താറാ, വി.ജെ.ലാലി, റ്റി.സി. അരുൺ , സാജു എം.ഫിലിപ്പ്, തമ്പി ചന്ദ്രൻ , റ്റി.ആർ മധൻലാൽ , ടോമി വേധഗിരി, അസീസ്കുമാരനല്ലൂർ , മാഞ്ഞൂർ മോഹൻ കുമാർ , ഷാനവാസ് പാഴൂർ, സ്റ്റീഫൻ പാറാവേലിൽ, ചെറിയാൻ ചാക്കോ , എസ് രാജീവ്, ബേബി തൊണ്ടാംകുഴി, സിബി ജോൺ , എൻ ജയചന്ദ്രൻ, ന്യൂജന്റ് ജോസഫ്, കെ.സതീഷ് കുമാർ , ജയിംസ് പുല്ലാപ്പള്ളിൽ, കെ.കെ. രാജു ,അനിൽകുമാർ , സാബു മാത്യു,കെ.വി. ഭാസി , എൻ ഐ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.

പിണറായി സർക്കാരിൻറെ അഴിമതികൾ തുറന്നുകാട്ടുവാനും , അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 2023 ജൂൺ 20 ചെവ്വാഴ്ച്ച കോട്ടയം ജില്ലയിലെ ഒൻപത് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും വിപുലമായ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു .

ഇതിൻറെ ഭാഗമായി ജൂൺ പതിനാലാം തീയതി എല്ലാ നിയോജകമണ്ഡലങ്ങളിലും നിയോജകമണ്ഡലം കമ്മിറ്റിയോഗംങ്ങളും ചേരുവാനും തീരുമാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !