കോട്ടയം; ജില്ലയിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഭാഗങ്ങളിൽ ഇന്നലെ രാത്രി 10 മണിയോടെ ഭൂമിക്കുള്ളിൽ നിന്ന് ശക്തമായ ഒച്ചയോട് കൂടിയ മുഴക്കം അനുഭവപ്പെട്ടു.
നിലത്തു നിന്ന് കാലിൽ തരിപ്പ് അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി ചേനപ്പാടി ഭാഗങ്ങളിൽ ഒരാഴ്ച മുൻപ് ഉണ്ടായ അതെ പ്രതിഭാസം ആണ് ഇതെന്നു കരുതപ്പെടുന്നു.
രാത്രി ഏറെ വൈകിയും നിരവധി കുടുംബങ്ങൾ ഭയചകിതരായി മുറ്റത്ത് കഴിച്ചുകൂട്ടി ജനപ്രതിനിധികൾ അടക്കമുള്ളവർ ജനങ്ങളുടെ ഭീതിയകറ്റാൻ രംഗത്തിറങ്ങി.
ഇത്തരത്തിൽ ഇതിനു മുൻപും അനുഭവപെട്ടിട്ടുള്ളതിനാൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നു ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിക്കുമെന്നു പ്രദേശങ്ങളിലെ പൊതുപ്രവർത്തകർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.