സംസ്ഥാനത്ത് സിപിഐഎം നേതൃത്വം കൊടുക്കുന്ന ഇടതു ഭരണത്തിനുകീഴിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് ജസ്റ്റിസ് കമാൽ പാഷ.

എറണാകുളം;സംസ്ഥാനത്ത് സിപിഐഎം നേതൃത്വം കൊടുക്കുന്ന ഇടതു ഭരണത്തിനുകീഴിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് ജസ്റ്റിസ് കമാൽ പാഷ.

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേരള പോലീസ് എടുത്തിരിക്കുന്ന ഗൂഢാലോചനാകേസ് വസ്തുതാ വിരുദ്ധമാണെന്നും രാജ്യത്തു മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം വേട്ടയാടലുകൾ നടക്കുന്നില്ലെന്നും കമാൽ പാഷ പറഞ്ഞു.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് ആർഷോയെ വെള്ളപൂശാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനകൾക്കെതിരെയും പാഷ രൂക്ഷമായി പ്രതികരിച്ചു.

ഗോവിന്ദൻ അധ്യാപകനാണെന്ന് പറയുന്നു വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമല്ലാത്ത മാധ്യമത്തെ ശരിപ്പെടുത്തി കളയും എന്ന തരത്തിൽ പൊതുജന മധ്യത്തിൽ വിളിച്ചു പറയുന്നത് രാഷ്ട്രീയ സംസ്കാരമല്ലന്നും കമാൽ പാഷ പറഞ്ഞു.

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ തിരക്കിട്ട് ഗൂഢാലോചനകുറ്റം ചുമത്തിയ കേരളാ പോലീസ് കെ വിദ്യയെ പിടികൂടുന്നില്ലന്നും മുൻ‌കൂർ ജാമ്മ്യത്തിനുള്ള അവസരം കൊടുക്കുകയാണെന്നും കമാൽ പാഷ പറഞ്ഞു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !