നിയന്ത്രണം വിട്ട കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു

 ആലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ  ധനീഷ്(29) ആണ് മരിച്ചത്. കാൽ നടയാത്രികനായ വല്ലത്തോട് നികർത്തിൽ രഘുവരന്റെ മകൻ രാഘുലി(30)ന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു മുന്നിൽ വച്ചാണ് അപകടം.

അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ദേശീയപാതയോരത്തുകൂടി ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയയും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ ധനീഷിൻറെ ബോധം പോകുകയും രാഹുലിനു പരുക്കേറ്റെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ ചോരയിൽ കുളിച്ചു കിടന്ന ധനീഷ് മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ 20 മിനിറ്റിനു ശേഷം കോടംതുരുത്ത് ഗവ. എൽപി സ്കൂളിൽ അധ്യാപികമാരായ എം.ധന്യയും ജെസി തോമസും റോഡിലെ ആൾക്കൂട്ടം കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു മനസ്സിലാക്കിയ ഇരുവരും ആ വഴി വരുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !