വയനാട്: വയനാട്ടിൽ പത്തൊന്പതുകാരിയെ ദുര്മന്ത്രവാദത്തിനുപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമം ഏതാനും നാളുകൾക്കു മുൻപ് പനമരം സ്വദേശി ഇഖ്ബാൽ എന്ന യുവാവിനെ വിവാഹം കഴിച്ച യുവതിക്കാണ് മന്ത്രവാദത്തിന്റെ മറവിൽ നിരന്തര പീഡനം ഏൽക്കേണ്ടിവന്നത്.
ഭര്‍ത്താവിന്റെ മാതാവ് ആയിഷയുടെ ദുര്‍മന്ത്രവാദത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് പീഡനവും വധശ്രമവും എന്നാണ് പെൺകുട്ടിയുടെ പരാതി.
നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് നിരന്തര പീഡനമെന്ന് പെൺകുട്ടി പറയുന്നു.
ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മര്‍ദ്ദിച്ചതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് 4 തവണ പെണ്‍കുട്ടി ചികിത്സതേടിയിട്ടുമുണ്ട്
മര്‍ദ്ദനത്തിന് പുറമേ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാൻ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി പറയുന്നു.
കുടുംബത്തിന്റെ മന്ത്രവാദപ്രവര്‍ത്തനം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു ഇതെല്ലാം സംബന്ധിച്ച് പെണ്‍കുട്ടി പനമരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് പനമരം പൊലീസ് ഭര്‍ത്താവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപരിചിതരായവര്‍ക്കൊപ്പം നിലത്ത് കിടന്ന് ഉരുളുകയും മറ്റുമുള്ള വിചിത്ര മന്ത്രവാദ ആചാരങ്ങളാണ് വീട്ടില്‍ നടന്നത്. ഇതിനായി പ്രത്യേകം മുറിയൊരുക്കി.
എതിര്‍ത്താല്‍ വലിച്ചിഴച്ച് മറ്റുള്ളവര്‍ക്ക് മുന്നിലൂടെ മുറിയിലെത്തിക്കുമായിരുന്നു എന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പരാതിയില്‍. വധശ്രമവും ഭക്ഷണം നിഷേധിക്കുന്നതും പതിവായതോടെ പെൺകുട്ടിസ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു,,,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.