കൽപ്പറ്റ: കെ സുധാകരനെക്കുറിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത് പച്ച കള്ളമെന്ന് മോൻസൻ മാവുങ്കലിന്റെ അഭിഭാഷകൻ എം ജി ശ്രീജിത്ത്. വയനാട് കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിജീവിത നൽകിയ 164 മൊഴിയിലും പോലീസ് എഫ്ഐആറിലും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞ മൊഴി ഇല്ല. പ്രോസിക്യൂഷൻ സാക്ഷികളും കെ സുധാകരന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അഭിഷകൻ പറഞ്ഞു.
പ്രോസിക്യൂഷൻ ഹാജരാക്കിയ 22 സാക്ഷികളിൽ ആരും തന്നെ കെ സുധാകരന്റെ പേര് പറഞ്ഞിട്ടില്ല. മോൻസനെതിരായ കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയ 29 രേഖകളിലും സുധാകരനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉന്നയിച്ചത്.
മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. പത്രത്തിൽ കണ്ട കാര്യമാണ്. ക്രൈംബ്രാഞ്ചും ഇത് പറഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു.
സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത് ഈ കേസിൽ ചോദ്യം ചെയ്യാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.