ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം രണ്ട് ഭീകരരാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്

ഡൽഹി; ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം രണ്ട് ഭീകരരാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കുപ്‌വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് ഭീകരരുടെ  നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട് ചെയ്തത്. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെയും സൈന്യത്തിന്റെ നേതൃത്വത്തിൽ വധിച്ചിട്ടുണ്ട്. 

അതേസമയം, നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ ഈ മേഖലയിൽ വ്യാപക പരിശോധനയാണ് സൈന്യം നടത്തിയത്. സമാനമായ രീതിയിൽ ഇതിനു മുൻപും ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു.

ജൂൺ ആദ്യവാരം രജൗരിയിൽ വച്ച് സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ് കൊക്കയിലേക്ക് വീണ ഭീകരന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് സൈന്യം കണ്ടെത്തിയത്. 

അതേസമയം, ആർക്കും സംശയം തോന്നാതിരിക്കാൻ ആയുധങ്ങളും മറ്റു ഉപകരണങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും കൈവശം നൽകി വിതരണം ചെയ്യാനുള്ള പാകിസ്ഥാന്റെ പദ്ധതിയെ കുറിച്ച് ഇന്ത്യൻ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നീക്കത്തിന് പിന്നിൽ പാക് ചാര ഏജൻസിയായ ഐഎസ്ഐയും, തീവ്രവാദ ഗ്രൂപ്പുകളുമാണെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !